Caption
തിരുവനന്തപുരം : ചലച്ചിത്രമേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണവേദിയാക്കി മാറ്റാനുള്ള ശ്രമമാണ് ഇക്കാലത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനത്തിനായി വേദിയിൽ വിളക്കുകൊളുത്തുന്ന പതിവുരീതി ഇത്തവണ ഉണ്ടായില്ല. പകരം മുഖ്യമന്ത്രി ‘ആർക്ക് ലൈറ്റ്’ തെളിയിച്ചു. ഇതിലൂടെ സിനിമയുടെ വെള്ളിവെളിച്ചം കാണികളിലേക്ക് തെളിക്കുകയാണെന്ന് സംഘാടകർ വിവരിച്ചു. സാംസ്കാരികമന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി.
മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ., മേയർ ആര്യാ രാജേന്ദ്രൻ, സംവിധായകൻ ഷാജി എൻ. കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപികാ സുശീലൻ എന്നിവർ പങ്കെടുത്തു. 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്തെ നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആർക് ലൈറ്റ് തെളിയിച്ച് ഉദ്ഘാടനംചെയ്യുന്നു. മന്ത്രി ജി.ആർ. അനിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപികാ സുശീലൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, വി.എൻ. വാസവൻ, ആന്റണി രാജു, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ, വി.കെ. പ്രശാന്ത് എം.എൽ.എ., മേയർ ആര്യാ രാജേന്ദ്രൻ, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ്, ജൂറി ചെയർമാനും ജർമൻ സംവിധായകനുമായ വീറ്റ് ഹെൽമർ തുടങ്ങിയവർ സമീപം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..