വീട്ടുകാരെയും പോലീസിനെയും വട്ടംചുറ്റിച്ച് ഒൻപതാംക്ലാസുകാരന്റെ കാർ യാത്ര


അഞ്ചാലുംമൂട് : ശിങ്കാരപ്പള്ളിയിൽ ഒൻപതാംക്ലാസ് വിദ്യാർഥി കാറെടുത്ത് കറങ്ങാനിറങ്ങിയത് വീട്ടുകാരെയും പോലീസിനെയും മണിക്കൂറുകളോളം വട്ടംചുറ്റിച്ചു. വിദ്യാർഥി കഴിഞ്ഞദിവസം സ്കൂളിൽ പോകാൻ വിമുഖത കാട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

പരീക്ഷാക്കാലമായതിനാൽ സ്കൂളിൽ പോകണമെന്ന് മാതാവ് നിർബന്ധിച്ചു. തുടർന്ന് സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ വിദ്യാർഥി സ്കൂളിൽ പോകാതെ ബസിൽ ചെമ്മക്കാട്ടുള്ള ബന്ധുവീട്ടിലെത്തി. കുട്ടിയുടെ പിതാവ് പട്ടാളക്കാരനായതിനാൽ വീട്ടിലെ കാർ ചെമ്മക്കാട്ടെ ബന്ധുവീട്ടിലായിരുന്നു. കാർ വല്ലപ്പോഴും സ്റ്റാർട്ടാക്കാനും മറ്റുമായി മാതാവിനൊപ്പം കുട്ടി ചെമ്മക്കാട്ടെ ബന്ധുവീട്ടിലെത്തുക പതിവായിരുന്നു.

വീട്ടിൽനിന്ന്‌ ഇറങ്ങിയപ്പോൾ കാറിന്റെ താക്കോൽകൂടി എടുത്ത കുട്ടി, ബന്ധുവീട്ടിലെത്തിയശേഷം അവിടെയുള്ളവർ അറിയാതെ കാറുമായി കടന്നു. കാർ കാണാതായതോടെ ബന്ധുക്കൾ പരിഭ്രാന്തരായി കുട്ടിയുടെ വീട്ടിലും കുണ്ടറ, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനുകളിലും അറിയിച്ചു.

പോലീസ് പ്രധാന റോഡുകളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചിട്ടും ഒരു തുമ്പും ലഭിച്ചില്ല.

മണിക്കൂറുകൾക്കുശേഷം കുട്ടി കാർ തിരികെ ബന്ധുവീട്ടിലെത്തിച്ചു. ഇതറിഞ്ഞ അഞ്ചാലുംമൂട് പോലീസ്‌ എത്തി കുട്ടിയെ ചോദ്യംചെയ്തു. സമീപത്തെ പള്ളിപ്പരിസരത്ത് വിശ്രമിക്കാൻ പോയെന്നാണ്‌ കുട്ടി അറിയിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..