ശബരിമല
: അയ്യപ്പദർശനപുണ്യംതേടി ഭക്തലക്ഷങ്ങൾ. വെള്ളിയാഴ്ച രാവിലെമുതൽ ശബരിമലയിൽ വൻ തിരക്കായിരുന്നു. സന്നിധാനത്ത് കൂടുതൽ തിരക്കുണ്ടായതിനെത്തുടർന്ന് വടംകെട്ടി തിരക്ക് നിയന്ത്രിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ പമ്പയിൽനിന്ന് മലകയറിയ ഭക്തർക്ക് വൈകീട്ടോടെയാണ് സന്നിധാനത്തെത്താനായത്. പമ്പയിൽ വടംകെട്ടി തടഞ്ഞതോടെ മണിക്കൂറുകളോളം വരിനിൽക്കേണ്ടിയുംവന്നു.
സന്നിധാനത്തും പമ്പയിലും വെള്ളിയാഴ്ച വൈകീട്ടോടെ മഴപെയ്തു. ഈ മണ്ഡലക്കാലത്ത് ഏറ്റവും കൂടുതൽ ഭക്തർ വെർച്വൽ ബുക്കിങ് നടത്തിയതും വെള്ളിയാഴ്ചയാണ്. 1,07,695 പേർ ബുക്ക് ചെയ്തിരുന്നു.
പത്താം തീയതിയും ഒരു ലക്ഷത്തിനടുത്താണ് ബുക്കിങ്. വരുംദിവസങ്ങളിലും തിരക്ക് തുടരാനാണ് സാധ്യത. പ്രധാന പാതയിൽനിന്ന് വഴിതിരിഞ്ഞ് അയ്യപ്പഭക്തർ വനത്തിലൂടെ പോകരുതെന്ന് ശബരിമല പോലീസ് സ്പെഷ്യൽ ഓഫീസർ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..