സദ്‌ഗമയ ട്രസ്റ്റ് ഭാരവാഹികൾ


ആലപ്പാട് : തീരദേശത്തെ നിർധനരെയും നിരാലംബരെയും കണ്ടെത്തി ആതുരരംഗത്ത് സഹായം നൽകാൻ താലൂക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സദ്‌ഗമയ ചാരിറ്റബിൾ ട്രസ്റ്റ് യോഗം തീരുമാനിച്ചു. തീരദേശ ഹൈവേ പദ്ധതി നടപ്പാക്കുമ്പോൾ വസ്തുവകകൾ നഷ്ടമാകുന്ന കുടുംബങ്ങളുമായി ആശയവിനിമയം നടത്താനും സംഘടന തീരുമാനിച്ചു. വൈദ്യശാസ്ത്രരംഗത്ത് പ്രവേശനം നേടിയവരും ഇന്റേൺഷിപ്പ് കഴിഞ്ഞവരുമായ തീരദേശത്തെ കുട്ടികളെ ജനുവരി ഒന്നിന് ആദരിക്കും. യോഗ്യരായവർ 9447860310, 7306880060 എന്നീ നമ്പരിൽ ബന്ധപ്പെടണം.

ഭാരവാഹികൾ: പി.പങ്കജൻ (പ്രസി.), ബി.പുഷ്പരാജൻ (വൈ. പ്രസി.), എൽ.സ്കന്ദദാസ് (ജന. സെക്ര.), പി.സതീശൻ (സെക്ര.), എസ്.ഷൈൻ (ഖജാ.).

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..