അഴീക്കൽ ഗവ. എച്ച്.എസിൽ നടന്ന ചെറുധാന്യ ഭക്ഷ്യമേള
ആലപ്പാട് : അഴീക്കൽ ഗവ. എച്ച്.എസിലെ ചെറുധാന്യ ഭക്ഷ്യമേള അഴീക്കൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അരുൺ ഉദ്ഘാടനംചെയ്തു.
ചെറുധാന്യങ്ങളുടെ ഗുണം, പോഷകാഹാരത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ നുജും, പ്രഥമാധ്യാപിക കെ.എൽ.സ്മിത, പി.ടി.എ. പ്രസിഡന്റ് ലിജിമോൻ, എം.പി.ടി.എ. പ്രസിഡന്റ് ധന്യ, അധ്യാപകരായ ലിസിയമ്മ, ദിവ്യ എന്നിവർ പ്രസംഗിച്ചു. ചെറുധാന്യങ്ങളായ റാഗി, തിന, ചാമ, മണിച്ചോളം, കൂവരക് എന്നിവ ഉപയോഗിച്ചു നിർമിക്കുന്ന 150-ൽപ്പരം ഭക്ഷണങ്ങളുടെ പ്രദർശനമാണ് നടന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..