ആലപ്പാട് :അഴീക്കൽ ഹാർബറിന്റെ ആധുനീകരണത്തിന് 30 കോടി രൂപയുടെ നബാർഡിന്റെ അനുമതി ലഭിച്ചതായി സി.ആർ.മഹേഷ് എം.എൽ.എ. അറിയിച്ചു.
ചുറ്റുമതിൽ, പാർക്കിങ് ഏരിയ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ടോയ്‌ലെറ്റ് ബ്ലോക്ക്, ഷോപ്പിങ് കോംപ്ലക്സ്, കാന്റീൻ, റെസ്റ്റ് റൂം, ലോക്കർ റൂം, ലോഡിങ് ഏരിയ എന്നിവയുടെ നിർമാണമാണ് പദ്ധതിയിൽപ്പെടുന്നത്. ഹാർബറിലും സമീപത്തുമുള്ള എക്കൽ നീക്കംചെയ്യുന്നതിനുള്ള ഡ്രഡ്ജിങിനും തുക അനുവദിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും പ്രാദേശിക കരയോഗങ്ങളുടെയും നിരന്തരാവശ്യമാണ് നടപ്പാകുന്നത്.
സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിക്കുന്നതോടെ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നും എം.എൽ.എ. പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..