ആലപ്പാട് : മഴ, ചുഴലിക്കാറ്റ്, സുനാമി മുന്നറിയിപ്പ്, സുരക്ഷാക്രമീകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ക്ലാസുകൾ നൽകുന്നതിന്റെ ഭാഗമായി സ്രായിക്കാട് ബീച്ചിൽ മോക് ഡ്രിൽ നടത്തി.
ദുരന്തമുന്നൊരുക്കം കുറ്റമറ്റതാക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഇൻകോയിസ് എന്നിവ സംയുക്തമായാണ് ബോധവത്‌കരണം, മോക് ഡ്രിൽ എന്നിവ നടത്തിയത്.
ബോധവത്‌കരണ പരിപാടിയുടെ ഉദ്ഘാടനം സ്രായിക്കാട് ഗവ. എൽ.പി.എസിൽ സി.ആർ.മഹേഷ് എം.എൽ.എ. നിർവഹിച്ചു. കളക്ടർ അഫ്‌സാന പർവീൺ, എ.ഡി.എം., തഹസിൽദാർ, ദുരന്തനിവാരണ ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണസ്ഥാപന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..