ആലപ്പാട് : കാരിയർ വള്ളം മറ്റൊരുവള്ളവുമായി കൂട്ടിമുട്ടി കടലിൽവീണ മത്സ്യത്തൊഴിലാളിയെ കാണാതായി. ചെറിയഴീക്കൽ കടവത്തയ്യത്ത് ലീലാകൃഷ്ണനെ (53) ആണ് കാണാതായത്. വെള്ളിയാഴ്ച രാത്രി 11.47-ന് ചവറ ടൈറ്റാനിയത്തിന് പടിഞ്ഞാറായിരുന്നു സംഭവം.
സിന്ധൂരവർണം വള്ളത്തിന്റെ കാരിയർവള്ളത്തിലെ തൊഴിലാളിയാണ്. വലകോരുന്നതിനിടെയായിരുന്നു വള്ളങ്ങൾ കൂട്ടിമുട്ടിയത്. ശനിയാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച മത്സ്യബന്ധനവള്ളങ്ങൾക്കുപുറമേ കോസ്റ്റ് ഗാർഡിന്റെയും ഫിഷറീസ് വകുപ്പിന്റെയും തിരച്ചിൽ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..