Caption
ആലപ്പാട് : സുനാമിദുരന്തത്തിന്റെ 18-ാം വാർഷികാചരണം ദുഃഖസ്മരണകളോടെ ആലപ്പാട് തീരത്ത് നടന്നു. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഴീക്കൽ സ്മൃതിതീരത്ത് നടന്ന സുനാമി സ്മരണാഞ്ജലി സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് അംഗം വസന്താരമേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേർളി ശ്രീകുമാർ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷൈമ, അംഗങ്ങളായ എസ്.ശ്യാംകുമാർ, പി.ലിജു, മായ, സി.ബേബി, വാലേൽ പ്രേമചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു പഴനിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാജപ്രിയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഗിരീഷ് അധ്യക്ഷത വഹിച്ചു. ജോസ്, കൃഷ്ണദാസ്, സതീശൻ, എസ്.ഷിജി, ഷീബാബാബു, ചന്ദ്രദാസ് എന്നിവർ പ്രസംഗിച്ചു. സുനാമി കോളനികളിലെ ദുരിതത്തിന് പരിഹാരം കാണാത്തതിൽ യോഗം പ്രതിഷേധിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി ജി.ലീലാകൃഷ്ണന്റെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് ആർ.സുനിൽ, ഗിരീഷ്, ദേവദാസ്, സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. ആലപ്പാടൻ പട്ടാളത്തിന്റെ (ആൽഫ) നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തി.
ചെറിയഴീക്കൽ സംസ്കൃതി സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. അഴീക്കൽ ഗവ. എച്ച്.എസിൽ സുനാമി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവുമുണ്ടായിരുന്നു. ദുരന്തത്തിൽ മരിച്ച സ്കൂളിലെ 10 കുട്ടികളുടെ ഫോട്ടോ അനാച്ഛാനം ജില്ലാപഞ്ചായത്ത് അംഗം വസന്താരമേശ് നിർവഹിച്ചു. അനുസ്മരണയോഗം സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ലിജിമോൻ, ഗ്രാമപ്പഞ്ചായത്ത് അംഗം ശ്യാംകുമാർ, ബിനു, ധന്യ, അനീഷ, സജിക്കുട്ടൻ, രാഖി, സബിത എന്നിവർ പ്രസംഗിച്ചു.
ആർ.എസ്.പി.യുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം മണ്ഡലം സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജി.ശാന്തകുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.ജയമോൻ, സിബി ബോണി, കൃഷ്ണൻ, ലിജിമോൻ എന്നിവർ പ്രസംഗിച്ചു. ആലപ്പാട് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ 142 മൺചിരാതുകളും സദ്ഗമയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 142 ഓർമദീപവും തെളിച്ചു. ആലപ്പാട്ടെ അരയജന കരയോഗങ്ങളുടെ നേതൃത്വത്തിൽ സ്മൃതിമണ്ഡപങ്ങളുയർത്തി പുഷ്പാർച്ചനയും ദുരന്തത്തിന്റെ ഓർമപുതുക്കലും നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..