സി.എഫ്.എ. ബീച്ച് ഫുട്്ബോൾ മേളയിൽ ജേതാക്കളായ ഐ.സി.സി. അഞ്ചുമനയ്ക്കൽ
ആലപ്പാട് : ചെറിയഴീക്കൽ ഫുട്‌ബോൾ അസോസിയേഷന്റെ അഖിലകേരള ബീച്ച് ഫുട്‌ബോൾ മേളയിൽ ഐ.സി.സി. അഞ്ചുമനയ്ക്കൽ ജേതാക്കളായി.
ഫൈനലിൽ സാരഥി ചേർത്തലയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഐ.സി.സി. ജേതാക്കളായത്.
പോച്ചയിൽ ഗ്രൂപ്പ് എം.ഡി. നാസറുദ്ദീൻ, ഐ.ആർ.ഇ. ചീഫ് മാനേജർ ഭക്തദർശൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് എന്നിവർ ചേർന്ന് ട്രോഫിയും സമ്മാനവും വിതരണം ചെയ്തു. ഭാരവാഹികളായ എം.എസ്.കുമാർ, ശ്രീസ്കന്ദൻ, ആർ.ആദർശ് എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..