നയനയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഴീക്കലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ആലപ്പാട് : പോലീസ് അന്വേഷണത്തിൽ ദുരൂഹതയുള്ളതിനാൽ യുവസംവിധായിക നയനാ സൂര്യയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് സി.ആർ.മഹേഷ് എം.എൽ.എ. ആവശ്യപ്പെട്ടു.
അഴീക്കൽ പാലം ജങ്‌ഷനിൽ ആലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. നിയമസഭാസമ്മേളനത്തിൽ പ്രശ്നം ഉന്നയിക്കും.
മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്. നയനയുടെ വീട്ടിലെത്തി ബന്ധുക്കൾക്ക് എല്ലാവിധ സഹായവും നൽകിയതായി മഹേഷ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഷിബു പഴനിക്കുട്ടി അധ്യക്ഷനായി. ആർ.രാജപ്രിയൻ, നീലികുളം സദാനന്ദൻ, എൽ.കെ.ചന്ദ്രബോസ്, സുനിൽ കൈലാസം, മധു ബെല്ലാരി, യു.ഉല്ലാസ്, ടി.ഷൈമ, സി.ബേബി, പ്രേമചന്ദ്രൻ, ബിനു, ജയസ്‌നാശേഷൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..