പേരയം : പേരയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് പ്രതിഭാപുരസ്കാരം സമ്മാനിച്ചു.
ഫിഷറീസ് സർവകലാശാലയിൽനിന്ന് ബിരുദത്തിൽ ഒന്നാം റാങ്ക് നേടിയ ലിജി ജോസ്, എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ, എൽ.എസ്.എസ്. പരീക്ഷയിൽ സ്കോളർഷിപ്പ് ലഭിച്ചവർ ഉൾപ്പെടെ 80 കുട്ടികളെയാണ് പഞ്ചായത്ത് ആദരിച്ചത്.
അനുമോദനയോഗം പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കരയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻറ് റെയ്ച്ചൽ ജോൺസൺ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ അലക്സ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ബി.സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ എൻ.ഷേർളി, ബി.സ്റ്റാഫോർഡ്, ലത ബിജു, അധ്യാപകപ്രതിനിധി ജോസ് പ്രസാദ് പടപ്പക്കര എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..