ശില്‌പശാലയും ബാലസഭ രൂപവത്‌കരണവും


ആലപ്പാട് : ആയിരംതെങ്ങ്-ക്ലാപ്പന ചൈതന്യ നഗർ ഗ്രന്ഥശാലയിൽ ബാല്യം എന്നപേരിൽ ശില്പശാലയും ബാലസഭ രൂപവത്‌കരണവും നടന്നു. ശില്പശാലയുടെ ഭാഗമായി ചിത്രരചന, കൈയക്ഷരം നന്നാക്കൽ, കാർട്ടൂൺ രചന, കുസൃതിച്ചോദ്യങ്ങൾ, പൊതുവിജ്ഞാനം, കടങ്കഥകൾ, നാടൻപാട്ട്, ചലച്ചിത്രഗാനാലാപനം, കവിപരിചയം, പുസ്തകപരിചയം, വായനക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.

കുട്ടികളുടെ അവകാശങ്ങളും കടമകളും എന്നവിഷയത്തിൽ നടന്ന അധ്യാപികയും കവയിത്രിയുമായ സീമാലക്ഷ്മി കുട്ടികളുമായി ആശയസംവാദം നടത്തി. കവിതയെഴുത്തും പരിചയപ്പെടുത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.ശശികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

സെക്രട്ടറി മനോജ് ലക്ഷ്മണൻ, രക്ഷാധികാരി ലിജിമോൻ, വനിതാവേദി കൺവീനർ ശ്യാമ, അമ്പിളി രാമചന്ദ്രൻ, നിഷ ലാൽ, സുലത മിലോഷ് എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..