പേരയം പൗൾട്രി ഗ്രാമ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്യുന്നു
പേരയം : പേരയം പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പൗൾട്രി ഗ്രാമം പദ്ധതി പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷതവഹിച്ചു.
ഒരു ഗുണഭോക്താവിന് അഞ്ചുവീതം, ഒരു വാർഡിലെ 20 കുടുംബങ്ങൾക്ക് സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതാണ് പദ്ധതി. പഞ്ചായത്തിലെ ജനറൽ വിഭാഗത്തിൽപ്പെട്ട 280 കുടുംബങ്ങൾക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ട 75 കുടുംബങ്ങൾക്കും പദ്ധതിവഴി ആനുകൂല്യം ലഭിക്കും. വിവിധ സ്ഥിരംസമിതി അധ്യക്ഷരായ വൈ.ചെറുപുഷ്പം, ബി.സുരേഷ്, വെറ്ററിനറി സർജൻ ഡോ. മാധുരി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..