ആലപ്പാട് :വിമുക്തി മിഷന്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഓഫീസും തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയും ചേർന്ന് ചെറിയഴീക്കലിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് ഉദ്ഘാടനം നിർവഹിച്ചു.
അംഗങ്ങളായ എസ്.ഷിജി, സരിതാ ജനകൻ, എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ പിള്ള, അരയവംശപരിപാലനയോഗം പ്രസിഡന്റ് സുരേഷ് ഇളയശ്ശേരിൽ, വിജ്ഞാനസന്ദായിനി ലൈബ്രറി സെക്രട്ടറി പ്രദീപ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ എബിമോൻ എന്നിവർ പ്രസംഗിച്ചു. ചൈതന്യ ആശുപത്രിയിലെ ഒൻപതംഗസംഘം ക്യാമ്പിന് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..