ആലപ്പാട് : പണ്ടാരത്തുരുത്ത് മൂക്കുംപുഴ ദേവീക്ഷേത്രത്തിലെ മകരഭരണി ഉത്സവം 20-ന് ആരംഭിച്ച് 29-ന് സമാപിക്കും. 20-ന് ഏഴരയ്ക്ക് സർവൈശ്വര്യപൂജ, വൈകീട്ട് 3.30-ന് ഉത്സവാഘോഷസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ. അധ്യക്ഷതവഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് അവാർഡ് ദാനം നിർവഹിക്കും.
8.30-ന് സംഗീതസദസ്സ്-അഭിനവ് സാബു. 21-ന് രാത്രി 8.30-ന് തിരുവാതിര ആൻഡ് സിനിമാറ്റിക് ഡാൻസ്. 22-ന് അനുമോദനസമ്മേളനം സി.ബി.ഐ. സ്പെഷ്യൽ ജഡ്ജ് കെ.സനൽകുമാർ ഉദ്ഘാടനം ചെയ്യും. 23-ന് രാത്രി 8.30-ന് ഡാൻസ് ഫ്യൂഷൻ. 24-ന് രാത്രി 8.30-ന് സിനിമാറ്റിക് ഡാൻസ്.
25-ന് വൈകീട്ട് നാലിന് ദേവിയുടെ മാലവയ്പ് ഘോഷയാത്ര കരുനാഗപ്പള്ളിയിൽനിന്ന് ആരംഭിക്കും. എൻ.എസ്.എസ്. ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള ദീപപ്രകാശനം നിർവഹിക്കും. 26-ന് വൈകീട്ട് ഏഴിന് സർപ്പബലിയും നൂറുംപാലും. 9.30-ന് ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ. 27-ന് രാത്രി 8.30-ന് നൃത്തനൃത്യങ്ങൾ. 28-ന് 12-ന് മീനൂട്ട്, വൈകീട്ട് 6.15-ന് അശ്വതിദീപക്കാഴ്ച. 29-ന് ഒൻപതിന് മൂക്കുംപുഴ പൊങ്കാല, വൈകീട്ട് അഞ്ചിന് പകൽപ്പൂരം, ഒൻപതിന് ഗാനമേള എന്നിവയാണ് പരിപാടികൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..