ആലപ്പാട് : സ്ത്രീസൗഹൃദ പദ്ധതിയായ മെൻസ്ട്രുവൽകപ്പ് വിതരണത്തിന് ആലപ്പാട് ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. ജില്ലയിൽ പദ്ധതി തുടങ്ങിയ ആദ്യ പഞ്ചായത്താണിത്. വിതരണോദ്ഘാടനം സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ് നിർവഹിച്ചു.
കടലോരപ്രദേശമെന്നനിലയിൽ മെൻസ്ട്രുവൽ കപ്പ് ഉപയോഗം വ്യാപകമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നാപ്കിനുകളും ഡയപ്പറുകളും ഉപയോഗശേഷം നിർമാർജനം ചെയ്യുന്നതിനുള്ള പ്രതിസന്ധി ഒരുപരിധിവരെ കുറച്ചുകൊണ്ടുവരാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. കടൽ-കായൽ ജലാശയങ്ങളുടെ മലിനീകരണം ഒഴിവാക്കുന്നതിനും പദ്ധതി പ്രയോജനപ്പെടുമെന്നും ആവാസവ്യവസ്ഥയുടെ സംരക്ഷണവും പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതായി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഭാരവാഹികൾ പറഞ്ഞു
സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ഷൈമ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മായ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എസ്.ഷിജി, ഹജിത, വാലേൽ പ്രേമചന്ദ്രൻ, പ്രസീതകുമാരി, ഉദയകുമാരി, രമ്യ, ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..