സൗഹാർദങ്ങൾ കാത്തുസൂക്ഷിക്കുന്ന വേദിയാകണം ഉത്സവങ്ങൾ- ജെ.ചിഞ്ചുറാണി


മൂക്കുംപുഴ ദേവീക്ഷേത്രത്തിലെ മകരഭരണി ഉത്സവാഘോഷ സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പാട് :എല്ലാത്തരത്തിലുമുള്ള സൗഹാർദങ്ങൾ കാത്തുസൂക്ഷിക്കുന്ന സാംസ്കാരികവേദിയാകണം ക്ഷേത്രോത്സവങ്ങളെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി. പണ്ടാരത്തുരുത്ത് മൂക്കുംപുഴ ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അടിയന്തര തീരസംക്ഷണപ്രവർത്തനം നടത്താൻ സംസ്ഥാനത്തെ മൂന്നാമത്തെ ഹോട്‌സ്പോട്ടായി ആലപ്പാടിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ടെട്രാപോഡുകളിട്ട് തീരസംരക്ഷണം ഉറപ്പാക്കും. ക്ഷീരകർഷകർക്കായി സമഗ്ര ഇൻഷുറൻസ് കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാരിന് പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കായി 50 കോടിയുടെ അടിയന്തരസഹായം നൽകാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

സി.ആർ.മഹേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ബഹുമതിക്കർഹരായ ക്ഷേത്രം തന്ത്രി ഞാറയ്ക്കൽ സുകുമാരൻ, മേൽശാന്തി സന്തോഷ് എന്നിവരെ മന്ത്രി ആദരിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, ജില്ലാപഞ്ചായത്ത്‌ അംഗം വസന്താ രമേശ്, ക്ഷേത്രഭരണസമിതി പ്രസിഡന്റ് എം.വത്സലൻ, ജോ. സെക്രട്ടറി സിജി എസ്.ദേവ്, ധീവരസഭ ജില്ലാ സെക്രട്ടറി ബി.പ്രിയകുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷേർളി ശ്രീകുമാർ, ഗ്രാമപ്പഞ്ചായത്ത്‌ അംഗങ്ങളായ എൻ.ബിജു, പി.ഉദയകുമാരി, കെ.ഹജിത എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..