ആലപ്പാട് : അഴീക്കൽ അഞ്ചാംവാർഡിൽ പൈപ്പ്‌ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഏഴുദിവസം പിന്നിട്ടിട്ടും നടപടിയില്ല. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തെ മുഴുവൻ ജനത്തെയും ബാധിക്കുന്ന പ്രശ്നമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി
ജല അതോറിറ്റി വിഭാഗം എ.ഇ., ഓവർസിയർ ഉൾപ്പെടെയുള്ളവരെ വിളിച്ച് ബോധ്യപ്പെടുത്തിയിട്ടും പ്രതികരണമില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് അംഗം പ്രജിത് വാമനൻ പറഞ്ഞു. വെള്ളം സമീപമുള്ള വീടുകളിലേക്കും ഒഴുകുന്നു. മാത്തശ്ശേരി കോളനിക്കു സമീപമുള്ള പ്രധാന വിതരണക്കുഴലാണ് പൊട്ടിയത്. കളക്ടർക്കും മന്ത്രിക്കും പരാതി അയയ്ക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..