മൂക്കുംപുഴ മകരഭരണി ഉത്സവത്തോടനുബന്ധിച്ചു നടന്ന അനുമോദനസമ്മേളനം സി.ബി.ഐ. സ്പെഷ്യൽ ജഡ്ജ് കെ.സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പാട് : മൂക്കുംപുഴ മകരഭരണി ഉത്സവത്തോടനുബന്ധിച്ചു നടന്ന അനുമോദനസമ്മേളനം സി.ബി.ഐ. സ്പെഷ്യൽ ജഡ്ജ് കെ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. ധീവരസഭ ജില്ലാ പ്രസിഡന്റ് യു.രാജു അധ്യക്ഷതവഹിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് എം.വത്സലൻ, സെക്രട്ടറി ശ്യാംലാൽ, ട്രഷറർ കെ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
പോലീസ് അക്കാദമി തൃശ്ശൂർ എസ്.പി. ആർ.സുനീഷ്‌കുമാർ, ടെലികമ്യൂണിക്കേഷൻ എസ്.പി. ഷാജി സുഗുണൻ, ഡോ. എൽ.മനോജ്, കെ.എ.എസ്. നേടിയ ഇന്ദു എസ്.ശങ്കരി, ഡോ. കെ.സൗമ്യദാസ്, ഡോ. ബി.അനീഷ്, ഡോ. അമൃതഗോപൻ, ഡോ. എം.മധുലാൽ, ഡോ. ശുഭ കുര്യാക്കോസ്, ഡോ. മോളി ഷാജിത്, ഡോ. ആർ.വീണ, ഡോ. ശ്രുതി സജീവ്, ഡോ. ബി.ആവണി അനില, ഡോ. എസ്.ബി.അനഘ, എം.എ. മൂന്നാം റാങ്ക് നേടിയ ആർഷ, ആദിത്യ പി.എസ്., ആതിര ശ്രീകുമാർ, ദേവ് വിജയ് എന്നിവരെയാണ് അനുമോദിച്ചത്.
ഉത്സവത്തിന്റെ ആറാംദിവസമായ ബുധനാഴ്ച വൈകീട്ട് നാലിന് പടനായർകുളങ്ങര മഹാദേവർക്ഷേത്രത്തിൽനിന്നു ദേവിയുടെ മാലവയ്പ് ഘോഷയാത്ര നടക്കും. എൻ.എസ്.എസ്. ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..