പുനലൂർ: ദേശീയപാതയിൽ പുനലൂരിനടുത്ത് പ്ലാച്ചേരിയിൽ ലോറിയും പെട്ടിഓട്ടോയും കൂട്ടിയിടിച്ച് തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ആറുപേർക്ക് പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ മൂന്നു സ്ത്രീകളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം ഓട്ടോയിലെ യാത്രക്കാരാണ്.
മണി (49), ശാന്തി (45), ഉമ (38) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും മഹേന്ദ്രൻ (42), യമുന (40), വെള്ളദുരൈ (44) എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.
തമിഴ്നാട്ടിൽനിന്ന് പന്തളത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും തമിഴ്നാട്ടിലേക്കുപോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ പിൻഭാഗം ഇളകിവീണു. ഇവിടെയിരുന്ന് യാത്രചെയ്ത സ്ത്രീകൾക്കാണ് സാരമായി പരിക്കേറ്റത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..