പീഡനവും അക്രമവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടി-കുമ്മനം രാജശേഖരൻ


1 min read
Read later
Print
Share

കുണ്ടറ: പീഡനവും അക്രമവും വിലക്കയറ്റവുംകൊണ്ട് കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടിയെന്ന്‌ ബി.ജെ.പി. സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബി.ജെ.പി. കുണ്ടറ മണ്ഡലം കമ്മറ്റി പ്രസിഡന്റ് ഇടവട്ടം വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ പദയാത്രയുടെ പെരുമ്പുഴയിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കടത്തിന്റെയും കള്ളക്കടത്തിന്റെയും ഹബ്ബായി കേരളം മാറി. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങൾ തകർന്നു. കേരളത്തിനുപുറത്ത് ഇടതു വലതു കക്ഷികളുടെ കൊടികൾ ഒരുകമ്പിലാണ്. സുപ്രീംകോടതിക്കു മുകളിലായി ബി.ബി.സി.യെ പ്രതിഷ്ഠിച്ചവർ രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടവട്ടം വിനോദ് അധ്യക്ഷതവഹിച്ചു. സംസ്ഥാനസമിതി അംഗങ്ങളായ എ.ജി.ശ്രീകുമാർ, വെള്ളിമൺ ദിലീപ്, ട്രഷറർ അനിൽകുമാർ, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സനൽ, ചിറക്കോണം സുരേഷ്, മീഡിയ ജില്ലാ കൺവീനർ പ്രതിലാൽ തുടങ്ങിയവർ സംസാരിച്ചു. പദയാത്രയുടെ ഉദ്ഘാടനം ബി.ജെ.പി. ജില്ലാ അധ്യക്ഷൻ ബി.ബി.ഗോപകുമാർ പേരയത്ത് നിർവഹിച്ചു. ചെറുമൂട്ടിൽ നടന്ന സമാപനസമ്മേളനം പാർട്ടി വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..