ശാസ്താംകോട്ട: സംസ്ഥാന തണ്ണീർത്തട അതോറിറ്റിയും നമ്മുടെ കായൽക്കൂട്ടായ്മയും ചേർന്ന് ശാസ്താംകോട്ടയിൽ തണ്ണീർത്തടദിനാചരണം സംഘടിപ്പിച്ചു. ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജ് എൻ.സി.സി., എൻ.എസ്.എസ്.യൂണിറ്റുകൾ, ഭൂമിത്രസേനാ ക്ലബ്, ബയോഡൈവേഴ്‌സിറ്റി ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ദിനാചരണം സേവനദിനമായി ആചരിച്ചു. ബണ്ട് ഭാഗത്ത് പൈപ്പുകൾ നീക്കംചെയ്ത സ്ഥലം അവർ വൃത്തിയാക്കി. മണ്ണൊലിപ്പു തടയുന്നതിനും തടാകസംരക്ഷണത്തിനുമായി തീരത്ത് കൈതയും വൃക്ഷത്തൈകളും നട്ടു. വിദ്യാർഥികൾ തടാകതീരത്തെ വീടുകളിൽ വിവരശേഖരണം നടത്തി. ശാസ്താംകോട്ട ഡി.ബി. കോളേജിൽ നടന്ന ദിനാചരണം പ്രിൻസിപ്പൽ ഡോ. കെ.സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അരുൺ, ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർ എ.അനൂപ്, ലക്ഷ്മി ശ്രീകുമാർ, ഗീതാകൃഷ്ണൻ നായർ, ധന്യ എന്നിവർ പ്രസംഗിച്ചു.
വെറ്റ്‌ലാൻഡ് സ്പെഷ്യലിസ്റ്റ് എസ്.ജുനൈദ് ഹസൻ, അനലിസ്റ്റുമാരായ പി.എസ്.അരുൺകുമാർ, ദിവ്യ അശോക്, പ്രോജക്ട് അസിസ്റ്റന്റുമാരായ ടി.ആർ.സെൽവി, അഖിലാ അശോക് എന്നിവർ പദ്ധതികൾ വിശദീകരിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി.മധു, നമ്മുടെ കായൽക്കൂട്ടായ്മ പ്രവർത്തകരായ എസ്.ദിലീപ്കുമാർ, ബാലചന്ദ്രൻ, സിനു, സുനിൽ, സന്തോഷ്, ഷേണായി, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥൻ ഷോബിൻ വിൻസന്റ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..