മയ്യനാട്: ക്ഷേത്രസന്നിധിയിൽ നിറഞ്ഞുകവിഞ്ഞ പൊങ്കാല അടുപ്പുകളിൽ തയ്യാറാക്കിയ നിവേദ്യം മുളയ്ക്കൽക്കാവ് ഭഗവതിമാർക്ക് സമർപ്പിച്ച് ഭക്തർ സായുജ്യം നേടി. പുലർച്ചെമുതൽ നടന്ന വിശേഷാൽ പൂജകൾക്കുശേഷം കലശാഭിഷേകം കഴിഞ്ഞതോടെ പണ്ടാരയടുപ്പിൽ അഗ്നി പകർന്നു. തുടർന്ന് ക്ഷേത്രത്തിന്റെ കിഴക്കേമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അടുപ്പുകളിലേക്ക് തീ പകർന്നു. വാദ്യമേളങ്ങളും ദേവീസ്തുതികളും വായ്ക്കുരവയും ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി. അഗ്നിയും പുകയും അന്തരീക്ഷത്തിൽ നിറഞ്ഞതോടെ ക്ഷേത്രസന്നിധി മറ്റൊരു യാഗശാലയായി. പൊങ്കാലക്കൂട്ടുകൾ വെന്തുനിറഞ്ഞ് കലം തൂകിയതോടെ അടുപ്പുകൾക്കു മുന്നിലെ തൂശനിലയിൽ കർപ്പൂരവും ചന്ദനത്തിരിയും കത്തിച്ച് മനമുരുകി പ്രാർഥിച്ച് നിവേദ്യസമർപ്പണം നടത്തി. ക്ഷേത്രപൂജാരിമാരെത്തി പുണ്യാഹം തളിച്ചതോടെയാണ് മനംനിറഞ്ഞ ഭക്തർ മടക്കയാത്ര തുടങ്ങിയത്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..