തേവലക്കര ബോയ്സിൽ ചെറുധാന്യവർഷാചരണം


തേവലക്കര: ഗുണവും രുചിയും ഒരുക്കി തേവലക്കര ബോയ്സ് ഹൈസ്കൂളിൽ സ്വാദ്-2023 എന്ന പേരിൽ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. ചവറ ഉപജില്ലാ നൂൺമീൽ ഓഫീസർ ഗോപകുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആർ.അരുൺകുമാർ അധ്യക്ഷത വഹിച്ചു.

മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു, തേവലക്കര ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എസ്.സുജ, സ്കൂൾ മാനേജർ തുളസീധരൻ പിള്ള, ഫുഡ് സേഫ്റ്റി ഓഫീസർ ഷീന എം.നായർ, മൈനാഗപ്പള്ളി സി.എച്ച്.സി.യിലെ ഷിബി, പ്രസീദ, ശ്യാമിലി, അനിൽ മത്തായി, കെ.ജെ.ജയശ്രീ എന്നിവർ പ്രസംഗിച്ചു.

എം.കെ.പ്രദീപ്, മനീഷ് ഭാസ്കർ, അനീഷ് തുടങ്ങിയവർ ഫെസ്റ്റിനു നേതൃത്വം നൽകി. ചെറുധാന്യങ്ങൾ ഉപയോഗിച്ച് കുട്ടികൾ ചാമയരി പായസം, ലഡു, ഹൽവ തുടങ്ങിയ വിഭവങ്ങൾ ഫെസ്റ്റിൽ അവതരിപ്പിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..