ശാസ്താംകോട്ട: ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു.) ശാസ്താംകോട്ട ഉപജില്ലാ സമ്മേളനം മുതുപിലാക്കാട് ഗവ. എൽ.വി.എൽ.പി.സ്കൂളിൽ സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ആർ.ശ്രീനാഥ് മുഖ്യപ്രഭാഷണം നടത്തി. മുതുപിലാക്കാട് രാജേന്ദ്രൻ, ആർ.ശിവൻ പിള്ള, എൻ.ബേബി, എം.അജികുമാർ, എസ്.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത പി.എസ്.ഗോപകുമാർ, കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ മികവിന് പുരസ്കാരം ലഭിച്ച ആർ.ശിവൻ പിള്ള, സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.സതീഷ്‌കുമാർ, കെ.സുനിൽദത്ത്, എസ്.ശ്രീകല, പി.രാജശ്രീ, എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ എന്നിവരെ അനുമോദിച്ചു.
ഭാരവാഹികൾ: ഡോ. സി.സുശീൽകുമാർ (പ്രസി.), എൻ.പ്രദീപ്, ജി.ആര്യാശങ്കർ (വൈസ് പ്രസി.), എസ്.ഗിരീഷ് (സെക്ര.), വിദ്യ വി.നായർ, ജെ.അനൂപ് (ജോ. സെക്ര.), എം.കെ.അനിൽകുമാർ (ട്രഷ.), പി.ജി.ഷീബ (വനിതാവിഭാഗം കൺ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..