ശൂരനാട് തെക്ക്: കുമരൻചിറ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ പറയ്ക്കെഴുന്നള്ളത്ത് തിങ്കളാഴ്ച സമാപിക്കും. തുടർന്ന് നാലുനാൾ നീണ്ടുനിൽക്കുന്ന താലപ്പൊലി ഘോഷയാത്രയ്ക്ക് തുടക്കമാകും. 28 ദിവസമായി നടക്കുന്ന പറയ്ക്കെഴുന്നള്ളത്തിന് 14 കരകളിലും ഉത്സവാന്തരീക്ഷമായിരുന്നു. കരകളിലെ സമാപനദിവസങ്ങളിൽ പൗരസമിതികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു.
തിങ്കളാഴ്ച താന്നിക്കൽ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന പറയ്ക്കെഴുന്നള്ളത്ത് കൊമ്പിപ്പിള്ളിമുക്കിലൂടെ മാവിന്റെ തെക്കതിൽ ജങ്ഷനിൽനിന്ന് അവസാനത്തെ പറ സ്വീകരിച്ചശേഷം ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് പോകും. പറകഴിഞ്ഞ് ഉത്സവാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് 14 കരകളിലും താലപ്പൊലി ഘോഷയാത്ര നടക്കും. ചൊവ്വാഴ്ച താലപ്പൊലി ഉത്സവത്തിനു തുടക്കമാകും. വെള്ളിയാഴ്ച സമാപിക്കും.
ചൊവ്വാഴ്ച: കിടങ്ങയം നടുവിൽ, കിടങ്ങയം കന്നിമേൽ, വടക്കൻ മൈനാഗപ്പള്ളി, ഇടവനശ്ശേരി. ബുധനാഴ്ച: പള്ളിശ്ശേരിക്കൽ, പള്ളിശ്ശേരിക്കൽ കിഴക്ക്. വ്യാഴാഴ്ച: കിടങ്ങയം വടക്ക്, ഇരവിച്ചിറ പടിഞ്ഞാറ്, ഇരവിച്ചിറ നടുവിൽ, ഇരവിച്ചിറ കിഴക്ക്. വെള്ളിയാഴ്ച: തൃക്കുന്നപ്പുഴ വടക്ക്, തൃക്കുന്നപ്പുഴ തെക്ക്, ഇഞ്ചയ്ക്കാട്, ആയിക്കുന്നം.
ഉത്സവം ഫെബ്രുവരി അഞ്ചിന് തുടങ്ങി 14-ന് സമാപിക്കും. ഭവനങ്ങളിൽ നിറപറ സമർപ്പിക്കാൻ കഴിയാത്ത ഭക്തർക്ക് 31 മുതൽ ക്ഷേത്രത്തിൽ പറ സമർപ്പിക്കാമെന്ന് ഉപദേശകസമിതി പ്രസിഡൻറ് ഡി.വിശ്വനാഥക്കുറുപ്പ്, സെക്രട്ടറി ജെ.ഹരികുമാർ, വൈസ് പ്രസിഡൻറ് പതാരം സന്തോഷ് എന്നിവർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..