കടൽക്ഷോഭം; 175.5 കോടിയുടെ പദ്ധതി സമർപ്പിച്ചു


ആലപ്പാട് : നിരന്തരമായ കടൽക്ഷോഭത്തിൽ തീരം തകർന്നുകൊണ്ടിരിക്കുന്ന ആലപ്പാട് തീരസംരക്ഷണത്തിനും പ്രതിരോധത്തിനുമായി 175.5 കോടി രൂപയുടെ പദ്ധതി സർക്കാർ അനുമതിക്കായി സമർപ്പിച്ചതായി സി.ആർ.മഹേഷ് എം.എൽ.എ. അറിയിച്ചു.

കേരളത്തിലെ മൂന്നാമത്തെ കടൽക്ഷോഭ ഹോട്ട്‌ സ്പോട്ടായി സർക്കാർ പ്രഖ്യാപിച്ച തീരമാണ് ആലപ്പാട്. പത്തു കിലോമീറ്റർ ഭാഗത്ത് പ്രതിരോധഭിത്തികൾ ഇല്ലാത്തതിനാൽ അവിടെ അടിക്കടി കടലേറ്റം ശക്തമാണ്. വീടുകൾ തകരുന്നതിനാൽ ജനം ആശങ്കയിലുമാണ്. ഇതേത്തുടർന്നാണ് ഇറിഗേഷൻ റിസർച്ച് ഡെവലപ്‌മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ 172.5 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്.

പദ്ധതി നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് പരിശോധിച്ച് അംഗീകരിച്ചതായി എം.എൽ.എ. പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് സാങ്കേതികാനുമതിക്കായി സമർപ്പിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..