കരുനാഗപ്പള്ളി :തൊടിയൂർ കുറ്റിനാക്കാല ദക്ഷിണകാശി ദിവ്യക്ഷേത്രത്തിൽ ഉത്സവം ശനിയാഴ്ച തുടങ്ങും. രാവിലെ എട്ടിനും 8.45-നും മധ്യേയാണ് കൊടിയേറ്റ്. രാത്രി 7.30-ന് തിരുവാതിര.
ഞായറാഴ്ച രാവിലെ 10-ന് സർപ്പക്കാവിൽ നൂറുംപാലും, രാത്രി എട്ടിന് ഗാനമേള. തിങ്കളാഴ്ചമുതൽ സപ്താഹയജ്ഞം തുടങ്ങും. രാവിലെ 8.30-നാണ് ദീപപ്രതിഷ്ഠ. ദിവസവും 12-ന് പ്രഭാഷണം, അഞ്ചിന് ഗീതാപാരായണം, ആറിന് ലളിതാസഹസ്രനാമജപം എന്നിവ ഉണ്ടാകും.വ്യാഴാഴ്ച വൈകീട്ട് ആറിന് വിദ്യാഗോപാലമന്ത്രാർച്ചന. വെള്ളിയാഴ്ച 5.30-ന് സർവൈശ്വര്യപൂജ. ശനിയാഴ്ച രാത്രി 8.30-ന് തിരുവാതിര. ഞായറാഴ്ച നാലിന് അവഭൃഥസ്നാനഘോഷയാത്ര, രാത്രി 8.30-ന് നൃത്തസന്ധ്യ. തിങ്കളാഴ്ച നാലിന് ആറാട്ടു ഘോഷയാത്ര, 9.30-ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും.
പന്മന :മാവേലി കായിപ്പുറത്ത് കുടുംബദേവീക്ഷേത്രത്തിലെ പുണർതം ഉത്സവം വെള്ളിയാഴ്ച നടക്കും. 5.30-ന് പൊങ്കാല. ഏഴിന് തന്ത്രി മാവേലി വൈശാഖ് മഠത്തിൽ എൻ.വിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ. ഒൻപതിന് നിറപറസമർപ്പണം, ആറിന് താലപ്പൊലി എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചവറ :അറയ്ക്കൽ ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാദിന ഉത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകീട്ട് മൂന്നുമുതൽ ആറുവരെയും തന്ത്രി ഇരട്ടക്കുളങ്ങര സുരേഷിന്റെ മുഖ്യകാർമികത്വത്തിൽ ലക്ഷാർച്ചന, 10-ന് വിശേഷാൽ പൂജകൾ, അഞ്ചിന് തിരുമുടി എഴുന്നള്ളത്ത്, രാത്രി എട്ടിന് കുങ്കുമാഭിഷേകം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
: പുതുക്കാട് കുളങ്ങരത്തോടിൽ യോഗീശ്വര നാഗദേവതാക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം ശനിയാഴ്ച നടക്കും. തന്ത്രി ആനയടി പെരുന്തോട്ടത്ത് മഠത്തിൽ വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 6.30-ന് കലശം, എട്ടിന് നൂറുംപാലും എന്നിവ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..