പാചകവാതക വിലവർധനയിൽ പ്രതിഷേധിക്കാൻ ചേർന്ന ജനതാദൾ (എസ്) യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.കമറുദ്ദീൻ മുസലിയാർ ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി : ജനതാദൾ (എസ്) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് യോഗം ചേർന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.കമറുദ്ദീൻ മുസലിയാർ യോഗം ഉദ്ഘാടനം ചെയ്തു.
അധികാരത്തിന്റെ അഹങ്കാരത്തിൽ മോദി സർക്കാർ നടത്തുന്ന ജനദ്രോഹം അധികകാലം നിലനിൽക്കില്ലെന്ന് മുസലിയാർ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് സദാനന്ദൻ അധ്യക്ഷത വഹിച്ചു. ഷിഹാബ് എസ്.പൈനുംമൂട്, സുരേന്ദ്രൻ, അജയൻ, മുകേഷ്, മണിക്കുട്ടൻ, സലാം, വിഷ്ണു എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..