കരുനാഗപ്പള്ളി :തൊടിയൂർ പഞ്ചായത്തിലെ വേങ്ങറ, മുഴങ്ങോടി ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു.
വേങ്ങറ, അംബേദ്കർ ഗ്രാമം, നടാപ്പള്ളിഭാഗം, കാര്യാടി ജങ്‌ഷൻ, പാപ്പാളിൽഭാഗം, കുറ്റിനാക്കാല എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിരിക്കുന്നത്.
മാലുമേൽ കുടിവെള്ളപദ്ധതിയിൽനിന്നുള്ള വെള്ളമായിരുന്നു ഇന്നാട്ടുകാരുടെ പ്രധാന ആശ്രയം. എന്നാൽ, ആഴ്ചകളായി പൊതുജലവിതരണവും പേരിനുമാത്രമാണ്. ഏറെനേരം കാത്തിരുന്നാലും വളരെക്കുറച്ചു വെള്ളം മാത്രമാണ് ലഭിക്കുക. പള്ളിക്കലാറിനോടും പുഞ്ചപ്പാടങ്ങളോടും ചേർന്ന പ്രദേശമാണിവിടം. അതിനാൽ, കിണറുകളിൽ ഓരുവെള്ളമാണ് ലഭിക്കുന്നത്. പലരും മറ്റിടങ്ങളിൽനിന്നാണ് കുടിവെള്ളമെത്തിക്കുന്നത്.
തുണികൾ കഴുകുന്നതിനും മറ്റുമായി മുമ്പ് പള്ളിക്കലാറ്റിലെ വെള്ളം ഉപയോഗിച്ചിരുന്നു.
ഇപ്പോൾ കുളവാഴകൾ നിറഞ്ഞതോടെ അതും സാധ്യമല്ലാതായി. കടുത്ത വേനലിൽ കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..