കരുനാഗപ്പള്ളി :മാരക ലഹരിമരുന്നായ എം.ഡി.എം.എ. യും കഞ്ചാവുമായി രണ്ടുവിദ്യാർഥികളെ കൊല്ലം സിറ്റി ഡാൻസാഫ് ടീമും കരുനാഗപ്പള്ളി പോലീസും ചേർന്ന് പിടികൂടി.
പോരുവഴി സ്വദേശികളായ വിദ്യാർഥികളാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി വവ്വാക്കാവിലെ ബസ് സ്റ്റോപ്പിൽനിന്നാണ് ഇരുവരും പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തക്കുറിച്ച് പോലീസ് നൽകുന്ന വിശദീകരണം: െബംഗളൂരുവിലെ വിദ്യാർഥികളായ ഇവർ ലഹരിവസ്തുക്കൾ നാട്ടിലെത്തിച്ചു വിതരണം ചെയ്യുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരും കൊല്ലം സിറ്റി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
അന്തസ്സംസ്ഥാന ബസിൽ കർണാടകയിൽനിന്ന് തിരച്ചെത്തിയ ഇരുവരെയും വവ്വാക്കാവിൽനിന്നാണ് പിടികൂടിയത്. യുവാക്കൾ ധരിച്ചിരുന്ന വസ്ത്രത്തിലും ഷോൾഡർ ബാഗിലും ഒളിപ്പിച്ചനിലയിൽ 7.95 ഗ്രാം എം.ഡി.എം.എ.യും 14.90 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് ടീം കൊല്ലം സിറ്റി പരിധിയിൽ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
കരുനാഗപ്പള്ളി എ.സി.പി. വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ആർ.ജയകുമാർ, എസ്.ഐ.മാരായ ഷെമീർ, ശരച്ചന്ദ്രൻ, എ.എസ്.ഐ. ബൈജു ജെറോം - എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്.
കൊല്ലം സിറ്റി പരിധിയിലെ ലഹരി വ്യാപാര മാഫിയകൾ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..