കരുനാഗപ്പള്ളി : കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ധനസഹായത്തോടെ അമൃത സ്കൂൾ ഓഫ് ആയുർവേദ വികസിപ്പിച്ചെടുത്ത ഇ-മാപ്, ആയുർസെൽ പോർട്ടലുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30-ന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ അമൃതേശ്വരി ഹാളിൽ നടക്കും.
ആയുർവേദത്തിലെ പഞ്ചകർമചികിത്സയെപ്പറ്റിയുള്ള ആധികാരികമായ വിവരങ്ങൾ, ചികിത്സാരീതികളുടെ വീഡിയോ പ്രദർശനങ്ങൾ, അഷ്ടാംഗഹൃദയത്തിലെയടക്കം ശ്ലോകങ്ങളുടെ ഓഡിയോ ഫയലുകൾ എന്നിവ ഉൾപ്പെടുത്തി ലോകത്തെവിടെയുമുള്ള ആയുർവേദ ഡോക്ടർമാർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും റെഫറൻസിനായി ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് ഇ-മാപ് പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്.
ആയുർവേദ ഡോക്ടർമാർക്ക് അവരുടെ ചികിത്സാ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ആയുർസെൽ പോർട്ടൽ.
ഒരു രോഗത്തിനെപ്പറ്റിയുള്ള കീവേഡ് വഴി സെർച്ച് ചെയ്താൽ ഈ രോഗവുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ ഡോക്ടർമാരുടെ ചികിത്സാ അനുഭവങ്ങൾ ലഭ്യമാകും.
ശബ്ദസന്ദേശം വഴി ഡോക്ടർമാർ നൽകുന്ന വിവരങ്ങൾ ടെക്സ്റ്റ് ആയി രൂപമാറ്റം ചെയ്യുന്നതിനുള്ള സൗകര്യവും പോർട്ടലിലുണ്ട്. സമയത്തിന്റെ പരിമിതിമൂലം ചികിത്സാ കേസുകളുടെ വിവരങ്ങൾ ഫയൽ ചെയ്യാൻ സാധിക്കാതിരിക്കുന്ന ഡോക്ടർമാർക്ക് വളരെയെളുപ്പത്തിൽ ഈ വിവരങ്ങൾ ഫയൽ ചെയ്യാൻ ആയുർസെൽ പോർട്ടൽ സഹായകമാണ്.
ലോകത്തെവിടെനിന്നും ഈ വിവരങ്ങൾ റെഫറൻസ്, ഗവേഷണ ആവശ്യങ്ങൾക്കായി ആയുർവേദ ഡോക്ടർമാർക്കും വിദ്യാർഥികൾക്കും ഉപയോഗപ്പെടുത്താം.
കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച, ആയുഷ് മന്ത്രാലയം ഉപദേഷ്ടാവ് ഡോ. കൗസ്തുഭ് ഉപാധ്യായ, എൻ.സി.ഐ.എസ്.എം. ചെയർമാൻ വൈദ്യ ജയന്ത് ഡിയോപൂജാരി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഡയറക്ടർ ഡോ. തനൂജ നെസാരി തുടങ്ങിയവർ പങ്കെടുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..