കരുനാഗപ്പള്ളി : ഇടക്കുളങ്ങര ദേവീക്ഷേത്രത്തിൽ ഉത്സവം ഞായറാഴ്ച തുടങ്ങും. ഉത്സവത്തോടനുബന്ധിച്ച് ടെമ്പിൾ ഫെസ്റ്റും ഒരുക്കിയിട്ടുള്ളതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ആറിന് ഓണപ്പാട്ടുകൾ, എട്ടിന് ഭക്തിഗാനസുധ. തിങ്കളാഴ്ച വൈകീട്ട് ആറിന് ഭക്തിഗാനമേള, എട്ടിന് നൃത്തസന്ധ്യ. ചൊവ്വാഴ്ച വൈകീട്ട് നാലിന് വാഹനഘോഷയാത്ര, എട്ടിന് നൃത്തനാടകം.
ബുധനാഴ്ചമുതൽ ദിവസവും രാവിലെ 6.30-ന് സോപാനസംഗീതം, വൈകീട്ട് 6.30-ന് പുഷ്പാലങ്കാരം, ദീപക്കാഴ്ച എന്നിവ ഉണ്ടാകും. കൂടാതെ, ബുധനാഴ്ച രാത്രി എട്ടിന് മാനസജപലഹരി. വ്യാഴാഴ്ച രാത്രി എട്ടിന് സംഗീതനിശ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ദശസഹസ്രദീപക്കാഴ്ച, എട്ടിന് ഗാനമേള.
18-ന് രാത്രി എട്ടിന് സിനിമാറ്റിക് ഡാൻസും ക്ലാസിക്കൽ ഡാൻസും. 19-ന് വൈകീട്ട് 6.30-ന് വയലിൻ ഫ്യൂഷൻ, 8.30-ന് നൃത്ത്യതി-2023. 20-ന് രാത്രി എട്ടിന് ഗാനമേള. 21-ന് വൈകീട്ട് 5.30-ന് പഞ്ചവാദ്യം, എട്ടിന് ഗാനമേള. 22-ന് വൈകീട്ട് 6.30-ന് ചികിത്സാധനസഹായ വിതരണം, ഏഴിന് തിരുവാതിര, നൃത്തനൃത്യങ്ങൾ, എട്ടിന് ഗാനമേള.
23-ന് വൈകീട്ട് 5.30-ന് ചെണ്ടമേളം അരങ്ങേറ്റം, എട്ടിന് ഗാനമേള. 24-ന് രാവിലെ 5.30-ന് അശ്വതിപൊങ്കാല, മൂന്നിന് ഓട്ടൻതുള്ളൽ, നാലിന് കെട്ടുകാഴ്ച, എട്ടിന് ഗാനമേള എന്നിവ ഉണ്ടാകുമെന്ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് വേലായുധൻ പിള്ള, സെക്രട്ടറി റിജിത്ത് എസ്.കീർത്തി, ജോയന്റ് സെക്രട്ടറി എസ്.ശ്രീകുമാർ, കൺവീനർമാരായ സനിൽകുമാർ, രണദിവെ എന്നിവർ അറിയിച്ചു.
ഫെസ്റ്റിന്റെ ഭാഗമായി വ്യാപാരമേള, അക്വാഷോ, വിവിധതരം റൈഡുകൾ, പ്രദർശനങ്ങൾ എന്നിവയെല്ലാം ഉണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..