കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്രവർത്തകസമ്മേളനം ഞായറാഴ്ച രാവിലെ 10-ന് നടക്കും. 365-ാം നമ്പർ പടനായർകുളങ്ങര തെക്ക് കരയോഗം വക തേവർകാവ് ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് യോഗം. എൻ.എസ്.എസ്. ഖജാൻജിയും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എൻ.വി.അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്യും.
യൂണിയൻ വൈസ് പ്രസിഡന്റ് ടി.സത്യവ്രതൻ പിള്ള അധ്യക്ഷനാകും. കരയോഗങ്ങളുടെയും വനിതാസമാജങ്ങളുടെയും സ്വയംസഹായ സംഘങ്ങളുടെയും ബാലസമാജങ്ങളുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള കർമപരിപാടികൾ സമ്മേളനത്തിൽ തീരുമാനിക്കും.
153 കരയോഗങ്ങളിലെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ പ്രതിനിധികൾ, ഇലക്ടറൽ റോൾ അംഗം, വനിതാസമാജം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സ്വയംസഹായസംഘങ്ങളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..