കരുനാഗപ്പള്ളി :തൊടിയൂർ ഗ്രാമപ്പഞ്ചായത്തിൽ അഴിമതിയും പിൻവാതിൽ നിയമനങ്ങളും സ്വജനപക്ഷപാതവും നടക്കുന്നതായി ആരോപിച്ച് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ തിങ്കളാഴ്ച വാഹനജാഥ നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 8.30-ന് ഇടക്കുളങ്ങര മാമൂട് ജങ്‌ഷനിൽ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ 23 വാർഡുകളിലൂടെയും ജാഥ കടന്നുപോകുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെ.എ.ജവാദ്, എൻ.രമണൻ, ഗ്രാമപ്പഞ്ചായത്ത് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ തൊടിയൂർ വിജയൻ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി.ഒ.കണ്ണൻ എന്നിവർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..