കരുനാഗപ്പള്ളി : പരമ്പരാഗത വ്യവസായമായ കൈത്തറിയുടെ നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ അതിജീവനം പരമ്പരാഗതം പദ്ധതി തുടങ്ങി. ഇടക്കുളങ്ങരയിലെ കരുനാഗപ്പള്ളി താലൂക്ക് കൈത്തറി നെയ്ത്തുവ്യവസായ സഹകരണ സംഘത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു.
കൈത്തറി തുണിത്തരങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണനം നടത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം അധ്യക്ഷത വഹിച്ചു.
വികസനകാര്യസമിതി അധ്യക്ഷ ജെ.നജീബത്ത് മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു. സംഘം പ്രസിഡന്റ് വി.വിജയകുമാർ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ വസന്താ രമേശ്, ജില്ലാ വ്യവസായകേന്ദ്രം മാനേജർ ആർ.ദിനേശ്, ടി.രാജീവ്, ജി.സുജാത, തോമസ് ജോൺ, എം.ജെ.കല, സംഘം സെക്രട്ടറി വി.ബിനി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..