ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ കെ.ഐ.പി. കരുനാഗപ്പള്ളി ഡിവിഷൻ ഓഫീസ് ഉപരോധിച്ചപ്പോൾ
കരുനാഗപ്പള്ളി : ശൂരനാട് വടക്ക് ഗ്രാമപ്പഞ്ചായത്തിലെ വിവിധ കനാലുകളിൽ വെള്ളമെത്താത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കെ.ഐ.പി. കരുനാഗപ്പള്ളി ഡിവിഷൻ ഓഫീസിൽ ഉപരോധസമരം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ ബ്ലസൺ പാപ്പച്ചൻ, സമദ്, ദിലീപ്, ശ്രീലക്ഷ്മി ബിജു, അമ്പിളി ഓമനക്കുട്ടൻ, അഞ്ജ ലി നാഥ്, സുനിത ലത്തീഫ് എന്നിവർ സമരത്തിൽ പങ്കെടുത്തു.
ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമായിട്ടും കനാലുകളിൽ വെള്ളമെത്തിയിട്ടില്ല. മുൻകാലങ്ങളിലെപ്പോലെ രണ്ടുതവണ കനാലുകൾ തുറക്കേണ്ട സമയമായിട്ടും ഇത്തവണ ഇതുവരെയും കനാലുകൾ തുറന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. കനാലുകൾ തുറന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജനപ്രതിനിധികൾ അറിയിച്ചു.
കനാലുകളിൽ ഉടൻ വെള്ളമെത്തിക്കുമെന്ന് കെ.ഐ.പി. അധികൃതർ ഉറപ്പുനൽകിയതായി ജനപ്രതിനിധികൾ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..