കരുനാഗപ്പള്ളി : കടുത്ത വേനലിൽ ദാഹിക്കുന്നവർക്ക് സംഭാരവും നാരങ്ങാവെള്ളവും ഉൾപ്പെടെ ഒരുക്കി കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ തണ്ണീർപ്പന്തൽ പ്രവർത്തനം തുടങ്ങി.
സംസ്ഥാന സഹകരണവകുപ്പിന്റെ നിർദേശം അനുസരിച്ചാണ് തണ്ണീർപ്പന്തൽ തുടങ്ങിയത്. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം പി.എസ്.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.സുരേഷ് കുമാർ, കരിമ്പാലിൽ സദാനന്ദൻ, സെക്രട്ടറി എസ്.ഷീല, ബാങ്ക് ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു. ടൗണിൽ രണ്ടാമത് ഒരു തണ്ണീർപ്പന്തൽകൂടി ഉടൻ തുടങ്ങുമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..