കരുനാഗപ്പള്ളി :നഗരസഭയും കൂടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി കരുനാഗപ്പള്ളിയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ഒൻപതുമുതൽ ടൗൺ എൽ.പി.സ്കൂളിലും യു.പി.ജി.സ്കൂളിലുമായാണ് മേള. അൻപതിലധികം തൊഴിൽ ദാദാക്കൾ മേളയിൽ പങ്കെടുക്കും. ഒട്ടേറെ തൊഴിലവസരങ്ങളിലേക്ക് അനുയോജ്യരായ ആളുകളെ കണ്ടെത്തുന്നതിനാണ് മേളയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു. അവസാന വർഷ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾ, പഠനം പൂർത്തിയാക്കിയവർ, വിവിധമേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർ എന്നിവർക്ക് മേളയിൽ പങ്കെടുക്കാം. പ്ലസ്ടു, ഐ.ടി.ഐ., ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണൽ വിദ്യാഭ്യാസം എന്നീ യേഗ്യതയുള്ള തൊഴിലന്വേഷകരെയും മേളയിൽ പങ്കെടുപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
കരുനാഗപ്പള്ളി നാഗരസഭാ പരിധിയിലുള്ള ഉദ്യോഗാർഥികളെക്കൂടാതെ ഓച്ചിറ, ശാസ്താംക്കോട്ട, ചവറ ബ്ലോക്കുകളിലുള്ളവർക്കും മേളയിൽ പങ്കെടുക്കാം.
താത്‌പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ കൂടാതെ മൂന്നുസെറ്റ് ബയോഡേറ്റാ സഹിതം ഞായറാഴ്ച 8.30-ന് കേന്ദ്രത്തിൽ സ്പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സി.ആർ.മഹേഷ് എം.എൽ.എ. മേള ഉദ്ഘാടനം ചെയ്യും. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ. അധ്യക്ഷത വഹിക്കും.
നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർ പേഴ്‌സൺ സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷരായ ഇന്ദുലേഖ, ഡോ. പി.മീന, പടിപ്പുര ലത്തീഫ്, എൽ.ശ്രീലത, കുടുംബശ്രീ ജില്ലാ മിഷൻ അസി. കോ-ഓർഡിനേറ്റർ അനീസ, കുടുംബശ്രീ ചെയർപേഴ്‌സൺ ഷീബ, വൈസ് ചെയർപേഴ്‌സൺ ബിന്ദു എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..