Caption
ഭക്ഷണപ്രിയരെ നിത്യരോഗികളാക്കുന്നവയാണ് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും പല തട്ടുകടകളും. വൃത്തി എന്നത് ഏഴയലത്തുപോലുമില്ല. വൃത്തിഹീനമായ ചുറ്റുപാടിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും ആരോഗ്യവകുപ്പോ തദ്ദേശസ്ഥാപനങ്ങളോ അറിഞ്ഞ ഭാവം നടിക്കുന്നില്ല. ഇതരസംസ്ഥാനക്കാരടക്കം മുതലാളിമാരായും തൊഴിലാളികളായും തട്ടുകടകളുമായി നടക്കുന്നു. ഭാരിച്ച വാടകയും വൈദ്യുതി ചാർജും നൽകി പ്രവർത്തിക്കുന്ന ഹോട്ടലുകളെക്കാൾ അല്പം വിലക്കുറവുള്ളതിനാൽ നാട്ടുകാർ വ്യാപകമായി തട്ടുകടകളെയാണ് ആശ്രയിക്കുന്നത്. ഓടകൾക്കു മുകളിലും നടപ്പാതകളിലും റോഡുവക്കിലുമാണ് പാചകം ചെയ്യുന്നതും പ്രവർത്തിക്കുന്നതും. ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോ എന്നുപോലും പരിശോധിക്കാറില്ല. ഇത്തരം കടകൾക്ക് ജനപ്രതിനിധികളുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..