പുത്തൂർ : കണിയാപൊയ്ക ഭഗവതിക്ഷേത്രത്തിലെ മീനഭരണി ഉത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. 24-ന് രാവിലെ 10.30-ന് സോപാനസംഗീതം, രാത്രി ഏഴരയ്ക്ക് നാടൻപാട്ടുകൾ, 12-ന് ചൂട്ടുവരവ്.
കണിയാപൊയ്ക കളിത്തട്ടിൽനിന്ന് ഊരുമൂപ്പന്റെ നേതൃത്വത്തിൽ ഭക്തർ ചൂട്ടുകറ്റകൾ കത്തിച്ച് ക്ഷേത്രത്തിലേക്ക് എത്തുന്നു. 12.30-ന് ഭാരതക്കളി. 25-ന് രാവിലെ അഞ്ചിന് ഉരുൾ നേർച്ച, 5.30-ന് കലശം, 11-ന് ഉതിരക്കലം വഴിപാടും പൂജയും, മൂന്നരയ്ക്ക് നെടുംകുതിരയെടുപ്പും കെട്ടുകാഴ്ചയും, ഏഴിന് നാഗസ്വരക്കച്ചേരി, ഏഴരയ്ക്ക് നൃത്തനൃത്യങ്ങൾ, 10-ന് തോറ്റംപാട്ട്, 12-ന് എഴുന്നള്ളത്തും വിളക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..