കരവാളൂർ പീഠിക ഭഗവതിക്ഷേത്രത്തിൽ ഉത്സവം ഇന്നുമുതൽ


1 min read
Read later
Print
Share

പുനലൂർ :കരവാളൂർ പീഠിക ഭഗവതിക്ഷേത്രത്തിലെ മീനത്തിരുവാതിര ഉത്സവം വ്യാഴാഴ്ച ആരംഭിക്കും. 29 വരെയാണ് ഉത്സവം. നാടൻ കലാരൂപങ്ങളും സാംസ്കാരികസമ്മേളനവും നടക്കുമെന്ന് പ്രസിഡന്റ് കെ.രാജീവനും സെക്രട്ടറി രാജേഷ് കെ.നായരും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഭക്തിഗാനമേള, എട്ടിന് കഥകളി-ദക്ഷയാഗം. വെള്ളിയാഴ്ച രാവിലെ 7.20-ന് പൊങ്കാല. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ജെ.ഉണ്ണിക്കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് സോപാനസംഗീതം, രാത്രി ഒൻപതുമുതൽ നാടൻപാട്ട്. ശനിയാഴ്ച വൈകീട്ട് ഏഴിന് തിരുവാതിര, രാത്രി ഒൻപതുമുതൽ നൃത്തനാടകം.

ഞായറാഴ്ച വൈകീട്ട് 7.30-ന് മതപ്രഭാഷണം, രാത്രി എട്ടിന് കഥകളി-നളചരിതം ഒന്നാംദിവസം. തിങ്കളാഴ്ച വൈകീട്ട് ഏഴിന് സ്റ്റേജ് സിനിമ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരികസമ്മേളനം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് കെ.രാജീവൻ അധ്യക്ഷനാകും. ദേവസ്വം ബോർഡ്‌ അംഗം ജി.സുന്ദരേശൻ പ്രതിഭകളെ ആദരിക്കും. ഏഴിന് മതപ്രഭാഷണം, എട്ടിന് സംഗീതപരിപാടി-മെഗാ മ്യൂസിക്കൽ നൈറ്റ്, രാത്രി 11-ന് ഭരതംകളി.

ബുധനാഴ്ച അഞ്ചിന് എഴുന്നള്ളത്ത് ഘോഷയാത്ര, രാത്രി 10-ന് നാടൻപാട്ട്, പുലർച്ചെ ഒന്നിന് നൃത്തസംഗീതനാടകം വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ രാജശേഖരൻ നായർ, സുദർശനൻ നായർ, അരുൺ കരവാളൂർ, ജെ.ജയചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..