കുടിയൊഴിപ്പിക്കൽ പാക്കേജ് പ്രഖ്യാപിക്കണം-ധീവരസഭ


1 min read
Read later
Print
Share

ആലപ്പാട് : തീരദേശ ഹൈവേക്കായി കുടിയൊഴിക്കപ്പെടുന്നവരുമായും മത്സ്യമേഖലയിലെ സംഘടനകളുമായും ചർച്ചനടത്തി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ധീവരസഭ പ്രവർത്തകസമ്മേളനം ആവശ്യപ്പെട്ടു.

സർക്കാർ ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടു പോകുന്നത് പ്രതിഷേധാർഹമാണ്. സമ്മേളനം ജില്ലാ പ്രസിഡന്റ് യു.രാജു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.പ്രിയകുമാർ, വൈസ്‌ പ്രസിഡന്റ് ആർ.പൊന്നപ്പൻ, ജോയി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.ശരത്ചന്ദ്രൻ, ആർ.ബാലചന്ദ്രൻ, ബിജു, മഹിളാസഭ ഭാരവാഹികളായ എൽ.ശോഭ, ശശികല, കെ.നർമദ എന്നിവർ പ്രസംഗിച്ചു.

പുതിയിടം ക്ഷേത്രത്തിൽ ദശാവതാരച്ചാർത്തും ഉത്സവവും

ശൂരനാട് : ആനയടി പുതിയിടം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ദശാവതാരച്ചാർത്ത് തുടങ്ങി. ഏപ്രിൽ ഒന്നിന് സമാപിക്കും. ദിവസവും രാവിലെ വിശേഷാൽ പൂജ, വൈകീട്ട് 4.30 മുതൽ അവതാരദർശനം, 7.30-ന് അവതാര പൂജ എന്നിവയുണ്ടായിരിക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള പറയ്ക്കെഴുന്നള്ളത്ത് തിങ്കളാഴ്ച തുടങ്ങി. 31-ന് സമാപിക്കും. ഉത്സവം ഏപ്രിൽ രണ്ടിന് നടക്കും.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..