കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനൽമഴയിലും കാറ്റിലും കടപുഴകിയ മരം വൈദ്യുത ലൈനുകൾ തകർത്ത് അന്തസ്സംസ്ഥാനപാതയ്ക്കു കുറുകേ പതിച്ചപ്പോൾ
കുളത്തൂപ്പുഴ :വേനൽമഴയിൽ ശക്തമായ കാറ്റിൽ പാതയോരത്തു നിന്ന വൻമരം കടപുഴകി. തിരുവനന്തപുരം-ചെങ്കോട്ട അന്തസ്സംസ്ഥാനപാതയിൽ ഗതാഗതവും വൈദ്യുതിവിതരണവും മുടങ്ങി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിനു സമീപത്താണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നുമണിയോടെ മരം പാതയ്ക്കു കുറുകേ വീണത്. 11 കെ.വി. വൈദ്യുത ലൈനുകളിലേക്ക് ശിഖരങ്ങൾ വീണതോടെ കമ്പികൾ പൊട്ടുകയും വൈദ്യുത തൂണുകളും മരവും നിലംപതിക്കുകയും ചെയ്തു.
അധികൃതർ വൈദ്യുതിബന്ധം വിച്ഛേദിച്ച് കമ്പികൾ നീക്കി.
നാട്ടുകാരും പോലീസും വാഹനയാത്രികരും ചേർന്ന് മരം മുറിച്ചുനീക്കിയാണ് മണിക്കൂറിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.അനിൽകുമാർ, വാർഡ് അംഗം സാബു എബ്രഹാം തുടങ്ങിയവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..