:ലോക ക്ഷയരോഗദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിച്ചു. 'അതെ, നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം' എന്നതാണ് ഈ വർഷത്തെ സന്ദേശം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അധ്യക്ഷനായി. ജില്ലയിൽ 40 ശതമാനത്തിലധികം ടി.ബി. രോഗികളുടെ കുറവ് കണ്ടെത്തിയതിനുള്ള സിൽവർ മെഡൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി. ബോധവത്കരണ റാലിയുടെ ഫ്ളാഗ് ഓഫ് എ.എസ്.പി. സോണി ഉമ്മൻകോശി നിർവഹിച്ചു.
കൗൺസിലർ സജിതാനന്ദ്, ജില്ലാ ടി.ബി. ഓഫീസർ ഡോ. പി.പ്ലാസ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ദേവ് കിരൺ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഡി.വസന്തദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ.സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ. സാജൻ മാത്യു, ആർ.സി.എച്ച്. ഓഫീസർ ഡോ. എം.എസ്.അനു, ജില്ലാ മാസ് മീഡിയ ഓഫീസർ എം.ദിലീപ് ഖാൻ, ടി.ബി. കൺട്രോൾ മെഡിക്കൽ ഓഫീസർ ഡോ. ജ്യോതിഷ് ഹരി തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..