ആദം ഹാരി
തിരുവനന്തപുരം : ട്രാൻസ്‌മാൻ ആദം ഹാരിക്ക് പൈലറ്റാവുന്നതിനുള്ള തടസ്സങ്ങൾ മാറി. പഠനത്തിനായി നേരത്തേ അനുവദിച്ചതിൽ ബാക്കിയുള്ള തുകയും അധികമായി ആവശ്യമുള്ള തുകയും സാമൂഹികനീതി വകുപ്പ് അനുവദിച്ചു. നടപ്പ് സാമ്പത്തികവർഷത്തിലെ ട്രാൻസ്‌ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ ഫണ്ടിൽനിന്നാണ് തുകയനുവദിച്ചതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.
ആകെ 25,43,062 രൂപയാണ് പഠനത്തിനായി അനുവദിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ പത്തു മാസത്തെ പരിശീലനത്തിനുള്ള ഫീസാണിത്. ആദം ഹാരിയുടെ ആകാശസ്വപ്നങ്ങൾ ലോകം മുഴുവൻ വിമാനം പറത്തിയെത്തുന്നതിലേക്കു വികസിക്കട്ടേയെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..