പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഹാർബർ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു
കുണ്ടറ : ഇളമ്പള്ളൂർ-ചന്ദനത്തോപ്പ് സമാന്തരപാതയുടെ പണി അടുത്തയാഴ്ച പുനരാരംഭിക്കും.സമാന്തരപാതയുടെ പണി അനിശ്ചിതത്വത്തിൽ എന്ന മാതൃഭൂമി വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഹാർബർ എൻജിനിയറിങ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
ഇളമ്പള്ളൂർ മുതൽ 200 മീറ്റർ കോൺക്രീറ്റ് പണി, നാലു കിലോമീറ്റർ ടാറിങ് എന്നിവ ഉടനെ പൂർത്തിയാക്കും. ഹാർബർ എൻജിനിയറിങ് എക്സി. എൻജിനിയർ ലിൻഡ, അസി. എക്സി. എൻജിനിയർ ആർ.ജി.അമ്പിളി, അസി. എൻജിനിയർ ഷെറിൻ മുഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പണി പൂർത്തിയാകുന്നതോടെ ഇളമ്പള്ളൂരിൽനിന്ന് കരിക്കോട് മേൽപ്പാലത്തിനു താഴെവരെ ഗതാഗതക്കുരുക്കില്ലാതെ സഞ്ചരിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..