വാളകം : മേൽക്കുളങ്ങര, അണ്ടൂർ ഭാഗങ്ങളിൽ കുടിവെള്ളക്കുഴൽ പൊട്ടി ജലം പാഴാകുന്നു. മേൽക്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിനു സമീപവും അണ്ടൂർ-പൊലിക്കോട് പാതയിലുമാണ് ജലവിതരണക്കുഴലുകൾ തകർന്നത്.
മേൽക്കുളങ്ങരയിൽ ജലം സമീപ വീടുകളിലേക്ക് ഒഴുകിയെത്തി. മുറ്റത്തു നിറഞ്ഞ ജലം ചാലുവെട്ടി തിരിച്ചുവിടുകയായിരുന്നു വീട്ടുകാർ. ഒരാഴ്ചയായിട്ടും തകരാർ പരിഹരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
അണ്ടൂർ-പൊലിക്കോട് റോഡിലും ഒരാഴ്ചയായി കുടിവെള്ളം പാഴാകുകയാണ്. രണ്ടുമാസംമുമ്പുമാത്രം പുനർനിർമിച്ച റോഡിന്റെ തകർച്ചയ്ക്കും ജലമൊഴുക്ക് കാരണമാകുന്നു. റോഡിന്റെ വശങ്ങളിലെയും കുഴൽ തകർന്നിടത്തെയും ടാറിങ് ഇളകിത്തുടങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..