കൊല്ലം : രാമൻകുളങ്ങര യോഗീശ്വരസന്നിധാനത്തെ മകയിര ഉത്സവം ഞായറാഴ്ച തുടങ്ങും. ക്ഷേത്രം തന്ത്രി അരുൺ നമ്പൂതിരിയുടെയും മേൽശാന്തി ശരത്തിന്റെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ.ഞായറാഴ്ച പൂജകൾ നടത്തിക്കുന്നത് പഴവീട് കന്നിമേൽചേരി ലീലാവതി അമ്മയാണ്. വൈകീട്ട് കല്ലൂർക്കാവ് ക്ഷേത്രത്തിൽനിന്ന് തിരു അങ്കി ഘോഷയാത്ര, ഏഴിന് ദീപാരാധന, ഭസ്മാഭിഷേകം, വെടിക്കെട്ട്, കൊല്ലം രാഗതരംഗിണി അവതരിപ്പിക്കുന്ന ഭക്തിഗാനമേള. സമാപനദിവസമായ ചൊവ്വാഴ്ച രാവിലെ ആറിന് പൊങ്കാല, ഒൻപതിന് നൂറുംപാലും, 11-ന് ഗജപൂജ, ആനയൂട്ട്, വൈകീട്ട് 4.30-ന് തിരു അങ്കി പുറത്തെഴുന്നള്ളിപ്പ്, അഞ്ചിന് പുള്ളുവൻപാട്ട്, താലപ്പൊലി ഘോഷയാത്ര എന്നിവയുണ്ടാകും.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..